ബാലുശ്ശേരി: മണ്ണാംപൊയിൽ കുട്ടമ്പത്ത് താമസിക്കുന്ന അരിക്കുളം എസ്. ഗോവിന്ദൻകുട്ടി നായർ (83) നിര്യാതനായി. അരിക്കുളം, ബാലുശ്ശേരി മേഖലയിലെ സജീവ കോൺഗ്രസ് പ്രവർത്തകനും പ്രസിദ്ധ ഗുരുസ്വാമിയുമായിരുന്നു. കർഷക കോൺഗ്രസിന്റെ മുൻ നിയോജകമണ്ഡലം പ്രസിഡന്റ്, മണ്ണാംപൊയിൽ കേരസമിതി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: തങ്കമ്മ. മക്കൾ: ഗിരീഷ് ബാലുശ്ശേരി (ഓവർസിയർ കെ.എസ്.ഇ.ബി പുറത്തൂർ, കെ.ഇ.ഇ.സി (ഐ.എൻ.ടി.യു.സി) ബാലുശ്ശേരി ഡിവിഷൻ പ്രസിഡന്റ്), രഘുനാഥ് (കോൺഗ്രസ് എൻ. പറവൂർ മണ്ഡലം സെക്രട്ടറി), സുരേഷ് കുമാർ (കോൺഗ്രസ് മണ്ണാംപൊയിൽ ബൂത്ത് പ്രസിഡന്റ്). മരുമക്കൾ: ബിൻസി, ബിന്ദു പറവൂർ (സീനിയർ ക്ലർക്ക് കൊച്ചിൻ കോർപറേഷൻ). സഹോദരങ്ങൾ: പരേതരായ ജാനകി (ഊരള്ളൂർ), ദേവി (അരിക്കുളം), ഭാർഗവി (കാരയാട്ട്കുഴി). സഞ്ചയനം വെള്ളിയാഴ്ച.