നാദാപുരം: ജാതിയേരി കല്ലുമ്മലിലെ പൗരപ്രമുഖനും മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനുമായ ആക്കൂ പറമ്പത്ത് പോക്കർ ഹാജി (70) നിര്യാതനായി. ഭാര്യ: അയിശു ഹജ്ജുമ്മ. മക്കൾ: നൗഷാദ് (സലാല), നിസാർ (സലാല), സീനത്ത്, സുലൈഖ, സഹല. മരുമക്കൾ: മൊയ്തു ഹാജി, കുഞ്ഞമ്മദ്, മുഹമ്മദ്, ശഫീന, റഹീസ. സഹോദരങ്ങൾ: എ.പി. ആലിക്കുട്ടി ഹാജി (കല്ലുമ്മൽ മഹല്ല് പ്രസിഡന്റ്), ബിയ്യാത്തു ഹജ്ജുമ്മ, മറിയം, പരേതനായ എ.പി. അബ്ദുല്ല. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് ചെറുമോത്ത് വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.