നാദാപുരം: ദീർഘകാലം സി.പി.എം നരിക്കാട്ടേരി ബ്രാഞ്ച് സെക്രട്ടറിയും പൊതു പ്രവർത്തകനുമായിരുന്ന ടി.കെ. കുഞ്ഞിരാമൻ (70) നിര്യാതനായി. 1973 -74 കാലഘട്ടത്തിൽ നരിക്കാട്ടേരിയിലെ മിച്ചഭൂമി സമരത്തിൽ പങ്കെടുക്കുകയും ക്രൂരമായ പൊലീസ് മർദനങ്ങൾക്ക് വിധേയനാവുകയും നിരവധി രാഷ്ട്രീയ സമരങ്ങളിൽ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തിരുന്നു. ഭാര്യ: ദേവി. മക്കൾ: വിനു, നിർമല. മരുമക്കൾ: രാജൻ, ഉഷ.