തിരുവള്ളൂർ: സാമൂഹിക പ്രവർത്തകനും ഗ്രന്ഥശാല പ്രവർത്തകനുമായിരുന്ന റിട്ട. ബി.ഡി.ഒ പത്മാലയം കുഞ്ഞികൃഷ്ണക്കുറുപ്പ് (84) നിര്യാതനായി. തിരുവള്ളൂർ മഹാശിവ ക്ഷേത്രം സെക്രട്ടറി, രക്ഷാധികാരി, നരസിംഹ ക്ഷേത്രം മുൻ പ്രസിഡന്റ്, രക്ഷാധികാരി എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യ: പത്മാവതി (റിട്ട. അധ്യാപിക, എസ്.എൻ.എൽ.പി സ്കൂൾ തിരുവള്ളൂർ). മക്കൾ: മനോജ് കുമാർ (റിട്ട. ഹെഡ് മാസ്റ്റർ തോടന്നൂർ യു.പി സ്കൂൾ), സി.കെ. ബീന (റിട്ട. അധ്യാപിക, പള്ളിക്കര സെൻട്രൽ എൽ.പി സ്കൂൾ), സി.കെ. ബിന്ദു (റിട്ട. അധ്യാപിക എം.ഐ.എച്ച്.എസ്.എസ്, പൊന്നാനി). മരുമക്കൾ: എം. ബിന്ദു (അധ്യാപിക, ജി.എം.യു.പി സ്കൂൾ തിരുവള്ളൂർ), ടി.സി. രാമചന്ദ്രൻ (റിട്ട. പ്രിൻസിപ്പൽ ഗവ. എച്ച്.എസ്.എസ് പുതിയാപ്പ), ഡോ. കെ.പി. പ്രേംകുമാർ. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.