കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ തെന്നഞ്ചേരി അബ്ദുറഹിമാൻ ഹാജി (74) നിര്യാതനായി. ഇസ് ലാമിക് സെന്റർ ഭാരവാഹിയും മജിലിസു നൂർ കൺവീനറുമായിരുന്നു. ഭാര്യ: നഫീസ ഹജ്ജുമ്മ കാഞ്ഞിരക്കുഴി. മക്കൾ: അഷ്കർ, അബ്ദുനാസർ, ഷമീർ (കുവൈത്ത്), സുൽഫത്ത് ബീവി, റസീന. മരുമക്കൾ: ചേക്കുട്ടി എള്ളങ്ങൽ (സൗത്ത് കൊടിയത്തൂർ), ജംഷീർ വലിയമലയിൽ (വാവൂർ), ഷാഹിന (നീലേശ്വരം), ഷാഹിദ ഇളമന (കാതിയോട്), നദ ഫസ്ലി സീതനപ്പുറം (ചീക്കോട്). സഹോദങ്ങൾ: അബ്ദുറഷീദ് തെന്നഞ്ചേരി (കൂളിമാട്), അബ്ദുൽ കരീം (ഫാർമസിസ്റ്റ്) കൂളിമാട്, ഫാത്തിമ (എരഞ്ഞിപറമ്പ്).