തൃക്കരിപ്പൂർ: ഏറെക്കാലം അബൂദബി ഗസ്സാലി കമ്പനി ജീവനക്കാരനായിരുന്ന കൈക്കോട്ടുകടവിലെ ടി.പി.എം. അബ്ദുൽ റഹിമാൻ ഹാജി (74) നിര്യാതനായി. കൈക്കോട്ടുകടവ് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റായിരുന്നു. പരേതരായ വി.പി. അഹമ്മദ് ഹാജിയുടെയും ടി.കെ. ഖദീജ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ടി.എ. ഖൗലത്ത് പഴയങ്ങാടി. മക്കൾ: മറിയം ശംനാസ് (അധ്യാപിക, കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ ഹയർ സെക്കൻഡറി സ്കൂൾ), മുഹമ്മദ് ഷാൻ (സൗദി), മുഹമ്മദ് ഷെഫീഖ് (യുനോമെഡ് ലാബ്, പയ്യന്നൂർ). മരുമക്കൾ: അബ്ദുൽ ജലീൽ (ദുബൈ), മറിയംബി (മടക്കര), ഷാന (കാസർകോട്). സഹോദരങ്ങൾ: സുഹ്റ, പരേതനായ ഡോ. ടി.പി.എം. അബ്ദുൽ ഖാദർ.