തൃക്കരിപ്പൂർ: ഗ്രന്ഥശാല പ്രവർത്തകനും സോഷ്യലിസ്റ്റുമായ ഒളവറ കരികടവിലെ ടൈലർ കെ. ബാലൻ (73) നിര്യാതനായി. കരികടവ് കൈരളി ഗ്രന്ഥാലയത്തിന്റെയും മുത്തപ്പൻ ക്ഷേത്രത്തിന്റെയും സ്ഥാപക പ്രവർത്തകനായിരുന്നു. ആർ.ജെ.ഡി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി അംഗമാണ്. ഭാര്യ: എം.കെ. സരോജിനി. മക്കൾ: ബീന, വിനോദ്, ബിജു. മരുമക്കൾ: അമ്പിളി (കൊളപ്പുറം), പ്രിയ (പുഞ്ചക്കാട്). സഹോദരങ്ങൾ: തമ്പായി, പരേതനായ ചന്ദ്രഗുപ്തൻ.