പാനൂർ: പാനൂർ നവരസം ഡാൻസ് അക്കാദമി ഡയറക്ടറും തെയ്യം -നാദസ്വര കലാകാരനുമായ ടി.പി.ജി.എം.യു.പി സ്കൂളിന് സമീപം നൃപാലയ ഭവനത്തിൽ അനിൽ പാറാട് (55) നിര്യാതനായി. നൃത്താധ്യാപകനായി 30 വർഷത്തിലേറെയായി പ്രവർത്തിച്ചുവരുകയാണ്. പിതാവ്: പരേതനായ ആണ്ടിപ്പണിക്കർ. മാതാവ്: നളിനി. ഭാര്യ: പ്രസന്ന (അംഗൻവാടി, പാറാട്). മക്കൾ: അസ്നേഷ്, സനിഷ്മ, അഭിനവ്. മരുമക്കൾ: അനസ്യ, രജീഷ് (അധ്യാപകൻ, ഉളിയിൽ ഗവ. യു.പി സ്കൂൾ), അതീർഥ. സഹോദരങ്ങൾ: രജിന, രാഗേഷ് (കണ്ണൂർ സെൻട്രൽ ജയിൽ എഫ്.എഫ്.എഫ് യൂനിറ്റ്).