കോഴിക്കോട്: അവാനി വീട്ടിൽ മൂസക്കോയ (85) നടക്കാവ് വണ്ടിപ്പേട്ട ബിലാത്തിക്കുളം റോഡ് ഒജിന്റകം നാദിയ നിവാസിൽ നിര്യാതനായി. പരേതരായ ചെമ്പകശ്ശേരി അബ്ദുല്ല കോയയുടെയും അവാനി വീട്ടിൽ ഫാത്തിമ്മയുടെയും മകനാണ്. ഭാര്യ: ഒജിന്റകം സുഹറാബി. മക്കൾ: ആലിക്കോയ (കുവൈത്ത്), അദ്നാൻ, ബഷാർ (ഇരുവരും അബൂദബി), നാദിയ. മരുമക്കൾ: കാട്ടിൽവീട് മുഹമ്മദ് ഹാഷിം (ബാഗ് സോൺ, പി.എം. താജ് റോഡ്), ബംഗാളി വീട് ആയിഷ ഫെമിന, പുത്തൻവീട്ടിൽ ലുബ്ന, ഒറ്റയിൽ ഖദീജ. സഹോദരങ്ങൾ: അയിഷബി, പരേതരായ ആലിക്കോയ, കദീശബി, കുഞ്ഞിബി, അഹമ്മദ് കോയ, ആദം. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നടക്കാവ് ജുമാഅത്ത് മസ്ജിദിലും 9.30ന് കണ്ണംപറമ്പ് പള്ളിയിലും.