തലശ്ശേരി: വയലളം പി.പി. അനന്തൻ റോഡിലെ 'മനു' വീട്ടിൽ ജാനകി (84) നിര്യാതയായി. ഭർത്താവ്: പരേതനായ സി. ഉണ്ണികൃഷ്ണൻ (റിട്ട. എൻ.സി.സി സൂപ്രണ്ട്). മക്കൾ: സി. രഞ്ജിത്ത് കുമാർ (റിട്ട. സി.എ.ഒ, ബി.എസ്.എൻ.എൽ), സി. ബാബുരാജ് (ബിസിനസ്, ഇന്ദോർ), സി. മനോജ്കുമാർ (എക്സ് ജി.എം, കെ.വി.ആർ). മരുമക്കൾ: അജിത (പാപ്പിനിശ്ശേരി), ശൈലജ (പള്ളൂർ), ബിന്ദു. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് ചിറക്കര കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ.