കോഴിക്കോട്: മുൻ ഫുട്ബാൾ താരം പടാട്ടിൽ ശശിധരൻ (68) കൃഷ്ണൻ നായർ റോഡിൽ കനാൽ സ്റ്റോപ്പിന് സമീപത്തെ വീട്ടിൽ നിര്യാതനായി. ഫെഡറേഷൻ കപ്പ്, നാഗ്ജി തുടങ്ങി വിവിധ മത്സരങ്ങളിൽ കെ.എസ്.ഇ.ബിക്കായി കളിച്ചു. മുഹമ്മദൻസ് സ്േപാർടിങ് കൽക്കത്ത, കെ.എസ്.ഇ.ബി തിരുവനന്തപുരം, കോഴിക്കോട് യങ് ചലഞ്ചേഴ്സ് ക്ലബ്, ബ്രീസ് ക്ലബ് എന്നിവക്ക് ബൂട്ടണിഞ്ഞു. റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനാണ്. പിതാവ് പരേതനായ കുഞ്ഞപ്പൻ. മാതാവ്: തിരുമാലക്കുട്ടി. സഹോദരങ്ങൾ: മുൻ ഫുട്ബാൾ താരം രാജ രത്നം, ഉദയകുമാർ (ബി.എസ്.എൻ.എൽ), സിദ്ധാർഥൻ (സി.ഐ.എസ്.എഫ്), സദാനന്ദൻ (റെയ്ഡ്കോ), മാലിനി രത്നാകരൻ (ന്യൂ ഇന്ത്യ അഷുറൻസ്), പരേതനായ പ്രേം പ്രകാശ് (കെ.എസ്.ഇ.ബി തിരുവനന്തപുരം). സംസ്കാരം വ്യാഴാഴ്ച രാവിലെ 11 ന് മാവൂർ റോഡ് ശ്മശാനത്തിൽ.