കുണ്ടൂപ്പറമ്പ് : കെ.എസ്.ഇ.ബി റിട്ട. ഉദ്യോഗസ്ഥനും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡൻറും സി.പി.ഐ പ്രവർത്തകനുമായ പൊയിക്കൽതാഴത്ത് പി.ടി. ബാലൻ (84) നിര്യാതനായി. കുണ്ടൂപ്പറമ്പ് യൂനിയൻ വായനശാല മുൻ വൈസ് പ്രസിഡൻറ്, വെള്ളിലാട്ട് നങ്ങ്യാലിൽ (മുട്ടഞ്ചേരി) കുടുംബക്ഷേത്രം പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യമാർ: മീനാക്ഷി, പരേതയായ പത്മിനി. മക്കൾ: പി.ബി. ഗിരി (കെ.എസ്.ഇ.ബി, കാരപ്പറമ്പ്), നീതിരാജ് (ഗ്രൂപ് ഇലക്ട്രിക്കൽ എൻജിനീയറിങ്, നടക്കാവ്), ബിജുരാജ് (ആരോഗ്യ-കുടുംബക്ഷേമ ഒാഫിസ്, മലാപ്പറമ്പ്). മരുമക്കൾ: ഹേമ (ശ്രീലങ്കൻ എയർലൈൻസ്), ദിവ്യ (കാഷ്വൽ അനൗൺസർ, ആകാശവാണി). സഹോദരങ്ങൾ: പരേതനായ ശ്രീനിവാസൻ (റിട്ട. കെ.എസ്.ഇ.ബി), സതീദേവി, പ്രഭാവതി, ശോഭന, ബേബി, പ്രമീള, രേണുക, തങ്കമണി.