ബാലരാമപുരം: കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ സ്വകാര്യ ആശുപത്രി ഡോക്ടർ പരശുവയ്ക്കൽ കൊറ്റാമം വാറുതട്ട് വീട്ടിൽ ഡോ.ടി.എം. വിജയകുമാർ (62) നിര്യാതനായി. സ്നേഹ ആശുപത്രി ഉടമയാണ്. ബുധനാഴ്ച രാവിലെ ഒമ്പതിന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. 25 വർഷമായി ബാലരാമപുരത്ത് ഡോക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: ഉഷകുമാരി. മക്കൾ: ആൻസി (എം.ബി.ബി.എസ്), ബിൻസി (എം.ബി.ബി.എസ്). സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് കൊറ്റാമത്തെ കുടുംബ വീട്ടുവളപ്പിൽ.