കാഞ്ഞിരപ്പുഴ: കമ്പംതൊടിയിൽ ഗോപിനാഥൻ (56) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അനന്ത ഗോപൻ, നന്ദഗോപൻ. ഡി.വൈ.എഫ്.ഐ കാഞ്ഞിരപ്പുഴ വില്ലേജ് മുൻ സെക്രട്ടറി, മണ്ണാർക്കാട് ബ്ലോക്ക് സെക്രേട്ടറിയറ്റ് അംഗം, സി.പി.എം പൊറ്റശ്ശേരി ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ സി.ഐ.ടി.യു മണ്ണാർക്കാട് ഡിവിഷൻ കമ്മിറ്റി അംഗവും നിർമാണ തൊഴിലാളി യൂനിയൻ പഞ്ചായത്ത് സെക്രട്ടറിയും ബാലസംഘം രക്ഷാധികാരിയുമാണ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഐവർമഠത്തിൽ.