കോട്ടായി: കീഴത്തൂർ കരിയാട്ടുപറമ്പ് ഹംസയുടെ ഭാര്യ സുബൈദ (55) കോവിഡ് ബാധിച്ച് മരിച്ചു. നവംബർ 14നാണ് കോവിഡ് ബാധിച്ച് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രി 11ന് മരിച്ചു. മക്കൾ: അബ്ദുൽ വഹാബ്, റിയാസ്, ഷറീന, ഷമീറ. മരുമക്കൾ: അക്ബർ അലി, സക്കീർ ഹുസൈൻ, സറീന, ഐശ. കോവിഡ് ചട്ടം പാലിച്ച് കീഴത്തൂർ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.