പത്തിരിപ്പാല: തനിച്ച് താമസിച്ചിരുന്ന വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.മണ്ണൂർ മണിയൻകോട് പരേതനായ ചാമിയുടെ ഭാര്യ കുഞ്ചിമാളുവിനെയാണ് (70) ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ അയൽക്കാർ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. അഗ്നിരക്ഷാസേനയെത്തി മൃതദേഹം പുറത്തെടുത്തു. മങ്കര പൊലീസ് ഇൻക്വസ്റ്റ് നടത്തി.