പത്തിരിപ്പാല: സംസ്ഥാന പാതയിൽ മങ്കര വെള്ള റോഡിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പേരൂർ കോഴിശ്ശേരി വീട്ടിൽ വിജയകൃഷ്ണനാണ് (66) മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന മരുമകൾ കാർത്തിക നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മങ്കര വെള്ള റോഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു അപകടം. സാരമായി പരിക്കേറ്റ വിജയകൃഷ്ണനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പേരക്കുട്ടിയുടെ പാസ്പോർട്ട് വാങ്ങിക്കാൻ വെള്ള റോഡ് പോസ്റ്റ് ഓഫിസിലേക്ക് വരുമ്പോഴാണ് അപകടം. ഭാര്യ: രമാദേവി. മക്കൾ: വിജിത്, വിവേക്. മരുമക്കൾ: കാർത്തിക, സന്ധ്യ.