മുണ്ടൂർ: പാടത്ത് ജോലിക്കിടെ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. പുതുപ്പരിയാരം വള്ളിക്കോട് കരിയത്ത് ചുള്ളി വീട്ടിൽ കണ്ടെൻറ മകൻ കണ്ണനാണ് (53) മരിച്ചത്. വള്ളിക്കോട് ഭാഗത്ത് ഉച്ച ഒന്നരയോടെ വയൽവരമ്പ് ഉണ്ടാക്കുന്നതി നിടെ കുഴഞ്ഞുവീഴുകയായിരുന്നു. ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ. കോവിഡ് പരിശോധനക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും. സംസ്കാരം ബുധനാഴ്ച ഉച്ച 12ന് ചന്ദ്രനഗർ വൈദ്യുതിശ്മശാനത്തിൽ. ഭാര്യ: സുജാത. മക്കൾ: ജിൻഷ, അശ്വിൻ.