അലനല്ലൂർ: ലോറിയുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. എടത്തനാട്ടുകര ചിരട്ടക്കുളം ആലടിപ്പുറത്തെ പരേതനായ തരകൻത്തൊടി മുഹമ്മദിെൻറ മകൻ കുഞ്ഞയമ്മുവാണ് (54) മരിച്ചത്. ബുധനാഴ്ച പതിനൊന്നരയോടെ കാര പാലത്തിനു സമീപമാണ് അപകടം. ഉണ്ണിയാൽ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറും മണ്ണാർക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. മാതാവ്: ആയിഷ. ഭാര്യ: അഫ്സറ (അലനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്). മക്കൾ: അസ്ക്കർ, അനീസ്, അർഷാദ്, അൻസാർ. മരുമകൾ: ഫസ്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം ചിരട്ടക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.