വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം ദേശീയപാതയിൽ കാറിടിച്ച് കുടുംബനാഥൻ മരിച്ചു. അഞ്ചുമൂർത്തിമംഗലം തെക്കേത്തറയിൽ കൈക്കോളത്തറയിൽ പരേതനായ കൃഷ്ണെൻറ മകൻ രവിയാണ് (52) മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പാതോെടയാണ് അപകടം. കടയിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഭാര്യ: കമലം. മക്കൾ: രഞ്ജിത, രഞ്ജിത്ത്, ശ്രീജിത്ത്. മരുമകൻ: ഷിനു. സഹോദരങ്ങൾ: വിജയൻ, മോഹനൻ, ബാബു, അജി.