മണ്ണാർക്കാട്: കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ ആറംഗ വിദ്യാർഥി സംഘത്തിലെ ഒരാൾ മുങ്ങി മരിച്ചു. മലപ്പുറം എടപ്പറ്റ വെള്ളിയഞ്ചേരിയിലെ എളമ്പിലാവിൽ ഇബ്രാഹിമിെൻറ മകൻ അബ്ദുറഹീമാണ് (16) മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതോടെ കുമരംപുത്തൂർ പയ്യനെടം എടേരം തൂക്കുപാലത്തിനു സമീപത്താണ് അപകടം. സുഹൃത്തിെൻറ വീട്ടിൽ മരണാനന്തര ചടങ്ങിനെത്തിയതായിരുന്നു എടത്തനാട്ടുകര കോട്ടപ്പള്ള സുന്നി മസ്ജിദിലെ ദർസ് വിദ്യാർഥികൾ. പുഴയിൽ കൂട്ടുകാരോടൊപ്പം ഫോട്ടോയെടുക്കാനും കുളിക്കാനും ഇറങ്ങിയ റഹീം കയത്തിൽപെട്ട് മുങ്ങിത്താഴുകയായിരുന്നു. സമീപവാസികൾ ഉടൻ രക്ഷപ്പെടുത്തി വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. റഹീം എടത്തനാട്ടുകര കോട്ടപ്പള്ള സുന്നി മസ്ജിദിൽ ദർസ് വിദ്യാർഥിയും എടത്തനാട്ടുകര ഗവ. ഓറിയൻറൽ ഹൈസ്കൂളിലെ പ്രൈവറ്റ് പ്ലസ് വൺ വിദ്യാർഥിയുമാണ്. മാതാവ്: അസ്മാബി. സഹോദരങ്ങൾ: അലി അക്ബർ, ആമിനബീവി. മണ്ണാർക്കാട് പൊലീസ് കേസെടുത്തു.