പരപ്പനങ്ങാടി: കോട്ടത്തറയിലെ പരേതനായ പരിയങ്ങാടൻ ശങ്കരൻ-ചീരുക്കുട്ടി ദമ്പതികളുടെ മകൾ സൗമ്യത (23) പൊള്ളലേറ്റ് മരിച്ചു. വേങ്ങരയിൽ ലാബ് ടെക്നീഷ്യനായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് കിടപ്പുമുറിയിൽ പൊള്ളലേറ്റനിലയിൽ കണ്ടത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: ശോഷിത, ശോഭിത.