മുതുവറ: മുതുവറയിൽ സ്വകാര്യ ബസിൽനിന്ന് തെറിച്ച് വീണ് അന്തർ സംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ കരുയ് സ്വദേശി ഫിറോസ് ഖാെൻറ മകൻ സിറാജുദ്ദീനാണ് (19) മരിച്ചത്. മുതുവറ ബസ് സ്റ്റോപ്പിൽനിന്ന് ബസ് എടുക്കുന്നതിനിടെ ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണാണ് അപകടം. മുതുവറ ആക്ട്സ് പ്രവർത്തകർ ഉടൻ തൃശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കെട്ടിട നിർമാണത്തൊഴിലാളിയായ സിറാജുദ്ദീൻ കേച്ചേരി എരനെല്ലൂരിൽ വാടകക്ക് താമസിക്കുകയാണ്. മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ. പേരാമംഗലം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.