മുള്ളൂർക്കര: പ്ലസ് ടു വിദ്യാർഥിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാഴക്കോട് വളവ് തോട്ടിങ്ങൽ ഹസ്സനാരിെൻറ മകൻ അജ്മലാണ് (17) മരിച്ചത്. ചേലക്കര സ്വകാര്യ കോളജിലെ പ്ലസ് ടു വിദ്യാർഥിയാണ്. വടക്കാഞ്ചേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്േമാർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഖബറടക്കം വൈകീട്ട് വളവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.മാതാവ്: സൈനബ. സഹോദരങ്ങൾ: അൻവർ, അൻസിൽ.