ചാരുംമൂട്: ചുനക്കര ഗവ. യു.പി.എസ് റിട്ട. അധ്യാപകൻ ചുനക്കര കൊല്ലശ്ശേരി തറയിൽ ശിവരാമൻ (77) നിര്യാതനായി. ചുനക്കര ദേവസ്വം മുൻ സെക്രട്ടറിയായിരുന്നു. സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസന്നിധ്യവുമായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കൾ: ഡോ. സുചേത പ്രസാദ്, പ്രഭ, ആഭ, സനൽ. മരുമക്കൾ: വള്ളികുന്നം പ്രസാദ് (നോട്ടറി മാവേലിക്കര), വിനോദ്, സാബുരാജ്, രതി. സംസ്കാരം ഞായറാഴ്ച 10ന് വീട്ടുവളപ്പിൽ.