എകരൂല്‍: കരുമല തീർഥക്കുഴിച്ചാലിൽ പരേതനായ കുഞ്ഞിപ്പെരച്ചെൻറ മകനും ലീഡർ കെ. കരുണാകരൻ സ്റ്റഡി സെൻറർ ഉണ്ണികുളം മണ്ഡലം ചെയർമാനുമായ ടി.സി. ചങ്ങരോട്ടി (74) നിര്യാതനായി. ഉണ്ണികുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡൻറ്, ഉണ്ണികുളം സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളില്‍ പ്രവർത്തിച്ചു. മാതാവ്: പരേതയായ കല്യാണി. ഭാര്യ: സത്യഭാമ. മക്കൾ: ദിവ്യ, അനുപമ. മരുമക്കൾ: സുരേഷ്, രഞ്ജിത്ത്. സഹോദരങ്ങൾ: ദേവകി, ഭാസ്കരൻ, പത്മിനി, പരേതനായ കുഞ്ഞിച്ചെക്കിണി.