ആലപ്പുഴ: ഇരുമ്പുപാലത്തിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് നീർക്കുന്നത്തെ പച്ചക്കറി വ്യാപാരി മരിച്ചു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ആലപ്പുഴ ആലിശ്ശേരി വാർഡിൽ ചിറയിൽവീട്ടിൽ ലത്തീഫിെൻറ മകൻ എ. സാബുവാണ് (47) മരിച്ചത്. വെള്ളിയാഴ്ച രാത്രി 11നാണ് അപകടം. കടയടച്ച് ആലിശ്ശേരിയിലെ കുടുംബവീട്ടിലെത്തിയ ഇദ്ദേഹം നീർക്കുന്നത്തേക്ക് വരാൻ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് സുഹൃത്തുമായി ബൈക്കിൽ പോകുന്നതിനിടെ എതിരെവന്ന ബൈക്കുമായാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ തെറിച്ചുവീണ സാബുവിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും ൈബക്ക് യാത്രികനെയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാബുവിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: നിസ. മക്കൾ: സുഹൈൽ, ഇജാസ്, ഹലീമ.