കോഴിക്കോട്: ചേവായൂർ ബഥനി കോൺവൻറ് ചേവായൂർ അംഗമായ സിസ്റ്റർ സെറാഫിൻ ബി.എസ് (90) നിര്യാതയായി. മംഗളൂരു കുലശേഖർ, കിന്നിഗോളി, ബജ്പെ, പള്ളിക്കുന്ന്, വെസ്റ്റ് ഹിൽ, ചേവായൂർ എന്നീ കോൺവൻറുകളിൽ സേവനം അനുഷ്ഠിച്ചിരുന്നു. കോട്ടയം വടക്കേൽ പരേതരായ ചാക്കോ-ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരി: ബഥനി സഭ അംഗം സിസ്റ്റർ റോസ്മേരി. സംസ്കാരം ഞായറാഴ്ച മൂന്നിന് വെസ്റ്റ് ഹിൽ സെമിത്തേരിയിൽ.