മാവേലിക്കര: ബിഹാർ വെസ്റ്റ് ചംപാരൻ രാംപുർ സ്വദേശി അമർ ബിസാവ (52) തോട്ടിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രി ഒമ്പതോടെ ചെട്ടികുളങ്ങര പി.എച്ച്.സിക്ക് സമീപം റോഡരികിലെ തോട്ടിൽ കമിഴ്ന്നുവീണ നിലയിലാണ് കണ്ടത്. സംഭവമറിഞ്ഞെത്തിയ ഗ്രാമപഞ്ചായത്ത് അംഗം രോഹിത് എം. പിള്ള, പാരഡൈസ് ശ്രീകുമാർ, ദിബു എന്നിവർ തോട്ടിൽ പുറത്തെടുത്ത് തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.