കൊട്ടിയം: മുസ്ലിം ലീഗ് കൊല്ലം ജില്ല കൗണ്‍സില്‍ അംഗം ഉമയനല്ലൂര്‍ വാഴപ്പള്ളി പാര്‍ക്ക്മുക്ക് ഷെഹീര്‍ മന്‍സിലില്‍ എന്‍. ഷൗക്കത്ത് (നെടുമ്പന ഷൗക്കത്ത്-64) നിര്യാതനായി. മുസ്ലിം ലീഗ് മയ്യനാട് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡൻറ്, സ്വതന്ത്ര കര്‍ഷകസംഘം നിയോജക മണ്ഡലം ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഭാര്യ: ഷാഹിദ. മക്കള്‍: ഷാനിദ, ഷെഹീര്‍. മരുമക്കള്‍: മനാഫ്, നൈല. തിങ്കളാഴ്ച രാവിലെ 11ന് വാഴപ്പള്ളിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം ഉച്ചയോടെ കുടുംബസ്ഥലമായ നെടുമ്പന കുളപ്പാടത്തേക്ക് കൊണ്ടുപോകും. ഉച്ചക്കുശേഷം കുളപ്പാടം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.എന്‍.കെ. പ്രേമചന്ദ്രന് എം.പി, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി എ. യൂനുസ്കുഞ്ഞ്, ജില്ല പ്രസിഡൻറ് എം. അന്‍സാറുദീന്‍, ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. സുല്‍ഫിക്കര്‍ സലാം, ജില്ല വൈസ് പ്രസിഡൻറുമാരായ എ. അബ്ദുല്‍ റഹ്മാന് ഹാജി, എ. ഫസിലുദീന്‍ ഹാജി, ഉമയനല്ലൂര്‍ ശിഹാബുദീന്, ഇരവിപുരം നിയോജക മണ്ഡലം പ്രസിഡൻറ് നൗഷാദ് യൂനുസ്, വർക്കിങ് പ്രസിഡൻറ് നാസിമുദീന് പള്ളിമുക്ക്, ജനറല്‍ സെക്രട്ടറി എസ്. അഹമ്മദ് ഉഖൈൽ, മയ്യനാട് ഗ്രാമപഞ്ചായത്ത് അംഗം നാസർ തുടങ്ങിയവർ അനുശോചിച്ചു.