ആലപ്പുഴ: മുതിർന്ന മാധ്യമപ്രവർത്തകനായ പരേതനായ എസ്.എച്ച്. അൽഹാദിയുടെ ഭാര്യയും ഓച്ചിറ പുല്ലംപള്ളി ഈരിക്കൽ കുടുംബാംഗവുമായ നഫീസ അൽഹാദി (69) നിര്യാതയായി. മക്കൾ: സുനി അൽഹാദി (സീനിയർ റിപ്പോർട്ടർ, സുപ്രഭാതം ദിനപത്രം, എറണാകുളം), ഹുമാം അൽ ഹാദി (സെയിൽസ് മാനേജർ, ഒമേഗ ഗ്രൂപ്, ദുബൈ), സുഹൈൽ അൽഹാദി (അൽ നാശി ലോജിസ്റ്റിക്, റിയാദ്), ഹുമൈദ അൽഹാദി (അസി. പ്രഫസർ, എം.ഇ.എസ് എൻജിനീയറിങ് കോളജ്, കുറ്റിപ്പുറം). മരുമക്കൾ: എം.കെ.എം. ജാഫർ (െറസിഡൻറ് എഡിറ്റർ, മാധ്യമം, തിരുവനന്തപുരം), സജാസ് സത്താർ (സെയിൽസ് മാനേജർ, എയർടെൽ), ജൗഹറ ഹുമാം, നാഷിറ സുഹൈൽ.