ചെങ്ങന്നൂർ: കൊല്ലം സ്പെഷൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ. ശ്രീകുമാർ (55) നിര്യാതനായി. ചെങ്ങന്നൂർ ബുധനൂർ ഇലഞ്ഞിമേൽ കണ്ണമ്പള്ളിൽ വീട്ടിൽ റിട്ട. അധ്യാപകൻ പരേതനായ കെ.പി. കൃഷ്ണൻ നായരുടെയും റിട്ട. അധ്യാപിക കെ. വരദമ്മയുടെയും മകനാണ്. തിരുവല്ല, പുന്നപ്ര, ചങ്ങനാശ്ശേരി എന്നീ സ്റ്റേഷനുകളിൽ എസ്.ഐയായും സി.ഐയും ഡിവൈ.എസ്.പിയുമായി ദീർഘനാൾ ചങ്ങനാശ്ശേരിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: കായംകുളം പുല്ലുകുളങ്ങര സ്വദേശി ഗീത. മകൾ: ഗായത്രി (എം.എ വിദ്യാർഥി). സഹോദരങ്ങൾ. തിരുവിതാംകൂർ ദേവസ്വം ബോർഡ് കോളജ് ശാസ്താംകോട്ട റിട്ട. പ്രഫ. ഡോ. കെ. പ്രകാശ് (നാഷനൽ സർവിസ് സ്കീം മുൻ കേരള സർവകലാശാല മുൻ ലെയ്സൺ ഓഫിസർ), കാർത്തിക, പരേതയായ കെ. ശൈലജ (മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്, ചേപ്പാട്).