മഞ്ചേരി: മഞ്ഞപ്പറ്റ വാലിൽ അബ്ദുറഹ്മാൻ ദാരിമി (44) നിര്യാതനായി. മഞ്ഞപ്പറ്റ ഹയാത്തുൽ ഇസ്ലാം മദ്റസ പ്രസിഡൻറ്, മഞ്ഞപ്പറ്റ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡൻറ്, എസ്.വൈ.എസ് യൂനിറ്റ് കമ്മിറ്റി പ്രസിഡൻറ്, എച്ച്.ഐ.എം ഹൈസ്കൂൾ കമ്മിറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിതാവ്: പരേതനായ അബൂബക്കർ. മാതാവ്: നബീസ. ഭാര്യ: സുനീറ വെള്ളൂർ. മക്കൾ: ശാക്കിർ, ശഹീർ, ശഹ്മ, ശഫ്ക്ക. സഹോദരങ്ങൾ: അബ്ദുന്നാസർ, ശറഫുദ്ദീൻ, നസീറ, മൻസൂർ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് മഞ്ഞപ്പറ്റ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.