കോട്ടക്കൽ: തിരൂർ കോട്ടക്കൽ സംസ്ഥാനപാതയിൽ എടരിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ 19കാരൻ മരിച്ചു. എടരിക്കോട് പൊട്ടിപ്പാറ ചെമ്പീട് പറമ്പിൽ ഷറീനയുടെ മകൻ അസീൻ ജവാദാണ് മരിച്ചത്. മമ്മാലിപ്പടിയിൽ തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. ഗുരുതര പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കോട്ടക്കൽ പൊലീസ് നടപടികൾ സ്വീകരിച്ചു.