ബാലുശ്ശേരി: പൊതുപ്രവർത്തകനും സാമൂഹിക സേവകനുമായിരുന്ന താനത്തിൽ മഠത്തിൽ കെ.ഇ. ബാലകൃഷ്ണൻ നായർ (92 ) നിര്യാതനായി. കാർഷിക,സാമൂഹിക, വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ആകാശവാണി കോഴിക്കോട് നിലയത്തിലെ കൃഷി ഉപദേശകനായും ടൈംസ് ഓഫ് ഇന്ത്യയിൽ ഡൽഹിയിലും പ്രവർത്തിച്ചിരുന്നു. പരേതനായ കൊളപ്പുറത്ത് കോവിലകത്ത് കേരള വർമ രാജയുടെയും കിഴക്ക്യാലിൽ ഇടത്തിൽ ലക്ഷ്മി കെട്ടിലമ്മയുടെയും മകനാണ്. സഹോദരങ്ങൾ: പരേതരായ കെ.ഇ. കുഞ്ഞിശങ്കരനായർ, മീനാക്ഷി കെട്ടിലമ്മ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടു വളപ്പിൽ