ചെങ്ങന്നൂർ: മല്ലപ്പള്ളി വായ്പൂര് സർവിസ് സഹകരണ ബാങ്ക് ആദ്യകാല ഭരണസമിതി അംഗവും ദീർഘകാലം വായ്പൂര് പുത്തൻപള്ളി ജമാഅത്ത് സെക്രട്ടറിയുമായിരുന്ന വായ്പൂര് തൊണ്ടിയാർ വയലിൽ സലാഹുദ്ദീൻ മുസ്ലിയാർ (92) നിര്യാതനായി. ഭാര്യ: നിരണം കള്ളിക്കൽ കുടുംബാംഗം റുഖിയ ബീവി. മക്കൾ: അൻസാരി (റുബാസ് സെൻറർ ആലപ്പുഴ), സൈദ റഷീദ്, ഇസുദ്ദീൻ (അസി. എൻജിനീയർ വൈദ്യുതി ബോർഡ്, പെരിന്തൽമണ്ണ), ഷൗക്കത്തലി (ഇലക്ട്രീഷൻ). മരുമക്കൾ: ഷമ്മി, ഐഷ, സുനി, പരേതനായ പി.യു. റഷീദ് മാന്നാർ (‘മാധ്യമം’ മാവേലിക്കര മുൻ ലേഖകൻ).