ആലപ്പുഴ: നഗരസഭ മുൻ സ്ഥിരം സമിതി അധ്യക്ഷൻ മുല്ലക്കൽ വാഴുവേലിൽ അഡ്വ. വി.കെ. റാം മോഹൻദാസ് (79) നിര്യാതനായി. മുല്ലക്കൽ വാർഡ് കൗൺസിലർ, മുല്ലക്കൽ 3644 രാജരാജേശ്വരി എൻ.എസ്.എസ് കരയോഗം പ്രസിഡൻറ്, മുല്ലക്കൽ ക്ഷേത്രോപദേശക സമിതി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പരേതയായ ജലജ. മക്കൾ: രാജലക്ഷ്മി (എസ്.ബി.െഎ, ഓച്ചിറ), രാജ്മോഹൻ (ജസ്റ്റ് റൈറ്റ് ഡിസൈൻസ്, ആലപ്പുഴ). മരുമക്കൾ: വി. വിനോദ് (ന്യൂസിലൻഡ്), ഗംഗ കൈലാസ് (സൈക്കോളജിസ്റ്റ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ആലപ്പുഴ വലിയചുടുകാട്ടിൽ.