മാന്നാർ: ബുധനൂർ കടമ്പൂർ ഒന്നാം വാർഡിൽ കാവേരി എൻ.പി. അരവിന്ദാക്ഷക്കുറുപ്പ് (72) നിര്യാതനായി. നെല്ലൂർ കുടുംബക്ഷേത്രം മുൻ പ്രസിഡൻറാണ്. ഭാര്യ: ചെന്നിത്തല കാരാവള്ളി കിഴക്കേതിൽ കുടുംബാംഗം ശശികല അരവിന്ദൻ. മക്കൾ: ആശ, അശോക്. മരുമക്കൾ: വിമൽമോഹൻ, ലാവണ്യ. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.