അടൂര്‍: മഹാത്മ ജനസേവനകേന്ദ്രം അന്തേവാസി സീതത്തോട് മൂഴിയാര്‍ സായിപ്പിന്‍കുഴി ആദിവാസി കോളനിയിലെ ഊരുമൂപ്പനായിരുന്ന അന്തരിച്ച കൊച്ചുരാമെൻറ ഭാര്യ പങ്കജാക്ഷി (62) നിര്യാതയായി. മൂപ്പെൻറ മരണത്തോടെ ഒറ്റപ്പെട്ട പങ്കജാക്ഷിയുടെ ദുരവസ്ഥ വാര്‍ത്തകളിലൂടെ അറിഞ്ഞാണ് 2018 ജൂണ്‍ ഏഴിന് മഹാത്മ ജനസേവന കേന്ദ്രം ഇവരെ ഏറ്റെടുത്തത്. മൃതദേഹം മോര്‍ച്ചറിയില്‍. ബന്ധുക്കളാരെങ്കിലും എത്തിയാല്‍ സംസ്കാര ചടങ്ങുകള്‍ക്കായി മൃതശരീരം വിട്ടുനല്‍കുമെന്ന് മഹാത്മ ജനസേവന കേന്ദ്രത്തില്‍നിന്ന് അറിയിച്ചു. ഫോണ്‍: 04734 220163.