എടക്കര: തീകൊളുത്തി അത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. ഉപ്പട താന്നിമൂലയിലെ പടിപ്പുരയ്ക്കല്‍ ജോഷിയാണ് (60) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് ഇയാള്‍ വീട്ടിലെ കിടപ്പുമുറിയില്‍ തീകൊളുത്തിയത്. ഭാര്യ: സാവിത്രി. മക്കള്‍: ഷിജോ, ഹിംന. മരുമക്കള്‍: അര്‍ച്ചന, ബിജു (കോട്ടക്കല്‍).