കയ്പമംഗലം: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീ പാമ്പുകടിയേറ്റ് മരിച്ചു. വഴിയമ്പലം പടിഞ്ഞാറ് വൻപറമ്പ് ക്ഷേത്രത്തിന് സമീപം ചന്ദ്രപ്പുരക്കൽ വിശ്വനാഥെൻറ ഭാര്യ രമണിയാണ് (61) മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. വീട്ടിൽ കിടക്കുമ്പോഴാണ് കാലിൽ കടിയേറ്റത്. അസ്വസ്ഥത തോന്നിയ ഇവരെ ഉടൻ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: വിനോദ്, വിനീഷ്, വിജീഷ്. മരുമക്കൾ: സുനിത, രതിക, രജിത.