മുളങ്കുന്നത്തുക്കാവ്: വെളപ്പായയിൽ ബൈക്കിൽ ബസിടിച്ച് ബൈക്ക് യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന മകന് പരിക്കേറ്റു. ഗവ. മെഡിക്കൽ കോളജ് അലക്കുപുരക്ക് സമീപം വെളപ്പായ ആലപ്പാട്ട് വീട്ടിൽ ജോഷിയുടെ ഭാര്യ ബിന്ദുവാണ് (40) മരിച്ചത്. ചൊവാഴ്ച്ച വൈകീട്ട് മൂന്നിന് വെളപ്പായ മേൽപാലത്തിന് സമീപമാണ് അപകടം. അത്താണിയിൽനിന്ന് വന്ന ബൈക്ക് മെഡിക്കൽ കോളജ് റോഡിലെ മേൽപാലത്തിലേക്ക് തിരിയുന്നതിനിെട പിന്നിൽ വന്ന സ്വകാര്യബസ് തട്ടുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനെ ശേഷം ബുധനാഴ്ച അത്താണി പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. മകൾ: ജീന.