കുന്ദമംഗലം: കോണോട്ട് ചെറോറമണ്ണിൽ അച്യുതൻ ഗുരുക്കൾ (99) നിര്യാതനായി. ചെറോറ മണ്ണിൽ വൈദ്യശാല കാരന്തൂർ ഉടമയാണ്. കാരന്തൂർ ജി.ജി കളരിസംഘ സ്ഥാപകനായിരുന്നു. 2019ൽ നാഷനൽ സ്പോർട്സ് ഡേ ആൻഡ് ഫിറ്റ് ഇന്ത്യ മൂവ്മെൻറ് അവാർഡിന് അർഹനായിരുന്നു. കോൽക്കളി ആശാനും പാരമ്പര്യ മർമചികിത്സകനുമാണ്. ഭാര്യമാർ: പരേതരായ സുശീല, ശ്രീമതി. മക്കൾ: ബാലരാമൻ (റിട്ട. കെ.ടി.സി), ഗോപാലകൃഷ്ണൻ (പഞ്ചാബ് ആരോമാറ്റിക്സ്), അംബുജാക്ഷി, ശുഭേക്ഷണൻ (ആകാശവാണി, കോഴിക്കോട്). മരുമക്കൾ: വനജ, തിലോത്തമ (റിട്ട. ഐ.സി.ഡി.എസ് സൂപ്പർവൈസർ), സുഗുണൻ (മേഘ ജ്വല്ലറി, കോഴിക്കോട്), ഷർമിള (അധ്യാപിക, എ.യു.പി.എസ് പിലാശ്ശേരി). സഞ്ചയനം ശനിയാഴ്ച.