കോഴിക്കോട്: ആകാശവാണി കോഴിക്കോട് നിലയത്തിൽ പ്രോഗ്രാം എക്സിക്യൂട്ടിവായിരുന്ന ആർ.എസ്. ശിവാംബിക (64) നിര്യാതയായി. കോഴിക്കോട്, കണ്ണൂർ നിലയങ്ങളിൽ ദീർഘകാലം കുടുംബക്ഷേമ വിഭാഗം ചുമതല വഹിച്ചു. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഒട്ടേറെ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ആകാശവാണി കോഴിക്കോട് നിലയം പ്രോഗ്രാം മേധാവിയായും പ്രവർത്തിച്ചു. ഭർത്താവ്: ഗവ. മടപ്പള്ളി കോളജ് മുൻ പ്രിൻസിപ്പൽ പി.ആർ. ഗോപാലകൃഷ്ണൻ. മക്കൾ: അമൃത ഗോപാൽ (എൻഫോഴ്സ്മെൻറ് ഓഫിസർ, ഇ.പി.എഫ് മുംബൈ), അഷിത ഗോപാൽ. മരുമകൻ: അജിത്ത് വിജയൻ (സോഫ്റ്റ്വെയർ എൻജിനീയർ, ബംഗളൂരു). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മാവൂർ റോഡ് ശ്മശാനത്തിൽ.