തലക്കുളത്തൂർ: പറമ്പത്ത് മതിലകം ക്ഷേത്രത്തിനു സമീപം അമ്പായപ്പുറത്ത് ഇല്ലം ശ്രീനാരായണൻ (45) നിര്യാതനായി. കോഴിക്കോട് ജി.എസ്.ടി ഓഫിസിൽ അസി. സ്റ്റേറ്റ് ടാക്സ് ഓഫിസറാണ്. പിതാവ്: കൃഷ്ണൻ മൂസത്. മാതാവ്: പരേതയായ തങ്കമണി. സഹോദരൻ: പത്മകുമാർ (കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി, കല്ലായി). സഞ്ചയനം വ്യാഴാഴ്ച.