കിളിമാനൂർ: നവ ദമ്പതിമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ നിയന്ത്രണംവിട്ട കാറിടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന നവവധു മരിച്ചു. കിളിമാനൂർ പോങ്ങനാട് ശ്രീധർ വിലാസത്തിൽ വിജയെൻറ മകൾ ലക്ഷ്മി (28) ആണ് മരിച്ചത്. ഭർത്താവ് റിജു ഗുരുതരപരിക്കുകളോടെ ചികിത്സയിലാണ്.പോങ്ങനാടുള്ള വീട്ടിൽനിന്നും റിജുവിെൻറ മടത്തറയിലെ വീട്ടിലേക്ക് പോകവേ ഞായറാഴ്ച വൈകീട്ട് 5.45ന് തട്ടത്തുമലക്ക് സമീപമാണ് അപകടമുണ്ടായത്. നിലമേൽ ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ കാർ മറ്റൊരു കാറിലിടിച്ച ശേഷമാണ് എതിർ വശത്ത് കൂടി വന്ന ബൈക്കിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. ലക്ഷ്മിയുടെ മാതാവ് സന്ധ്യ ദേവി. സഹോദരൻ: കണ്ണൻ.