ചാത്തന്നൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. ആറ്റിങ്ങൽ ആലംകോട് വിളയിൽ എയ്ഞ്ചൽ ഡെയിലിൽ വിൽഫ്രഡിെൻറയും ആശയുടെയും മകൾ നാൻസി ആണ് (25) മരിച്ചത്.ഫെബ്രുവരി എട്ടിന് വൈകീട്ട് ദേശീയപാതയിൽ ഊറാംവിള എൽ.ഐ.സി ഓഫിസിന് സമീപം വിൽഫ്രഡും നാൻസിയും സഞ്ചരിച്ച ബൈക്കിൽ കാർ തട്ടിയാണ് അപകടം.പരിക്കേറ്റ ഇരുവരെയും കൊട്ടിയത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ച നാൻസി മരിച്ചു.അപകടത്തെ തുടർന്ന് നിർത്താതെ പോയ കാർ പരാതിയെ തുടർന്ന് ചാത്തന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സഹോദരങ്ങൾ: നെക്സൺ, അലീന, അമൃത.