പാരിപ്പള്ളി: യുവാവിെൻറ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തി. ചിറക്കര ഇടവട്ടം കുന്നുവിള വീട്ടിൽ പരേതനായ ജോയിയുടെ മകൻ മനു ജോയിയുടെ (24) മൃതദേഹമാണ് കണ്ടെത്തിയത്. മാതാവ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയി ജോലി നോക്കുകയാണ്. മനു വീട്ടിൽ ഒറ്റക്കായിരുന്നു. മൂന്നു ദിവസമായി മനുവിനെ പുറത്തു കാണാത്തതിനാൽ അയൽവാസികൾ വീട്ടിലെത്തി വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. വാതിൽ പൊളിച്ച് അകത്തു കയറി നോക്കിയപ്പോഴാണ് വീടിെൻറ രണ്ടാം നിലയിലെ കിടപ്പുമുറിയിൽ മൃതദേഹം കാണപ്പെട്ടത്. മുറിയിൽ ചോരപ്പാട് ഉണ്ടായിരുന്നു. മൃതദേഹം പാരിപ്പളളി മെഡിക്കൽ കോളജ് മോർച്ചറിയിൽ. പാരിപ്പള്ളി പൊലീസ് കേസെടുത്തു.