വർക്കല: ചെറുന്നിയൂർ പുത്തൻകടവിൽ വിദ്യാർഥി മുങ്ങി മരിച്ചു. താന്നിമൂട് പാലവിള വീട്ടിൽ ബിനുകുമാറിെൻറയും ഷാനിയുടെയും മകൻ അഭിനവ് ആണ് (16) മരിച്ചത്. സ്കൂളിലേക്ക് പോകാനായാണ് അഭിനവ് രാവിലെ എട്ടിന് വീട്ടിൽ നിന്നിറങ്ങിയത്. ഉച്ചക്ക് ഒന്നരയായിട്ടും മടങ്ങിയെത്താത്തതിനെ തുടർന്ന് സഹോദരൻ ശരത് അന്വേഷിച്ചു പോയി. പുത്തൻകടവ് പാലത്തിന് സമീപം സൈക്കിളും ബാഗും കായലിലേക്ക് ഇറങ്ങുന്ന വഴിയിൽ ചെരിപ്പും കണ്ടത് ശരത് ബന്ധുക്കളെ അറിയിച്ചു. നാട്ടുകാർ പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ച് കായലിൽ തിരച്ചിൽ നടത്തി. തീരത്തുനിന്ന് 200 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.