തൃശൂർ: മുൻ സാഗർ ബിഷപ് മാർ ജോസഫ് പാസ്റ്റർ നീലങ്കാവിൽ (91) നിര്യാതനായി. തൃശൂർ അതിരൂപതയിലെ അരണാട്ടുകര ഇടവകാംഗമായിരുന്നു. 2006 മുതൽ തൃശൂർ കുറ്റൂരിലെ സാഗർ മിഷൻ ഹോമിൽ വിശ്രമത്തിലായിരുന്നു. 1960 മേയ് 17ന് ബംഗളൂരു ധർമാരാം ചാപ്പലിൽ കർദിനാൾ ജോസഫ് പാറേക്കാട്ടിൽനിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. ആദ്യ നിമയനം തൃശൂർ രൂപതയിലെ സോഷ്യൽ ആക്ഷൻ അസിസ്റ്റൻറ് ഡയറക്ടറായിട്ടായിരുന്നു. 1987 ഫെബ്രുവരി 22ന് സാഗർ രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി നിയമിതനായി. 19 കൊല്ലം സാഗർ രൂപതയെ നയിച്ചു. ബിഷപ്പിെൻറ ഭൗതികശരീരം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് അരണാട്ടുകരിയിലെ വസതിയിലേക്ക് കൊണ്ടുപോകും. വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടിൽനിന്ന് അരണാട്ടുകര സെൻറ് തോമസ് പള്ളിയിൽ എത്തിക്കും. 9.30ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ കുർബാനയും സംസ്കാര ശുശ്രൂഷയും നടക്കും. തുടർന്ന് ഭൗതികാവശിഷ്ടം സാഗറിലേക്ക് കൊണ്ടുപോകും.